Sunday, June 17, 2012

സ്നേഹസാന്ത്വനത്തിന്റെ നേർക്കാഴ്ച്ച

Shabna’s Charitable & Educational Trust ന്റെ രണ്ടാം വാർഷിക ദിനത്തോടനുബന്ധിച്ചു നാടന്ന “സാന്ത്വന കിരണം”

അരീക്കോട് മണ്ഡലം പ്രവാസി കോൺഗ്രസിന്റെ സഹകരണത്തോടെയാണ്‍ ഈ പ്രാവശ്യത്തെ സാന്ത്വന കിരണം നടന്നത്. ആദ്യമെ പറയട്ടെ ട്രസ്റ്റിന്‍  ഒരു രാഷ്ട്രീയ പാർട്ടിയൊ ഒരു മതമൊയില്ല.സാന്ത്വന കിരണം എന്ന ജീവകാരുണ്യപ്രവർത്തനത്തിൽ സജീവ പങ്കാളികളാവാൻ ഈ പ്രാവശ്യം ഞങ്ങളുമുണ്ടെന്ന് പ്രവാസി കോൺഗ്രസ്സ് വന്നു പറഞ്ഞപ്പോൾ വളരെയധികം സന്തോഷമാണ്‍ തോന്നിയത്. കാരണം സാന്ത്വന കിരണം അംഗങ്ങളെ നാലു ചുമരുകൾക്കുള്ളിൽ നിന്നും പുറത്തേക്ക് കൊണ്ടു വരുന്നതിന് വളരെയധികം  സാമ്പത്തികം ആവശ്യമാണ്‍.അവരുടെ വണ്ടി ചാർജ്, രാവിലെ മുതൽ വൈകുന്നേരം വരെയുള്ള ഭക്ഷണം മറ്റു ചിലവുകൾ…….. എന്നാലും ഒരു ദിവസമെങ്കിലും അവർ മനസ്സുകൊണ്ട് സന്തോഷിക്കട്ടെ
അതു കൊണ്ട്  മുക്കാൽ ഭാഗം ഫണ്ടും ഞങ്ങൾ വഹിച്ചോളാം എന്ന് പ്രവാസി കോൺഗ്രസ്സ് പറഞ്ഞപ്പോൾ വളരെയധികം സന്തോഷമാണുണ്ടായത്.(ആരുടെ സഹായവും ഞങ്ങൾ സ്വീകരിക്കും കേട്ടൊ)

സാന്ത്വന കിരണം ഉദ്ഘാടനം ശ്രീ.ആര്യാടന്‍ ഷൌക്കത്ത് സാർ നിർവ്വഹിച്ചു.ട്രസ്റ്റിന്റെ തുടർ പ്രവർത്തനങ്ങൾക്ക് അദ്ദേഹം 25000 രൂപയും നൽകി.

രണ്ട് വർഷമായി ഈ ട്രസ്റ്റ് തുടങ്ങിയിട്ട്. ഇനി സാന്ത്വന കിരണം കുടുംബാംഗങ്ങൾക്ക് വേണ്ടത് ഒരു സ്ഥാപനമാണ്‍.വർഷത്തിൽ മൂന്നു നാലു തവണ മാത്രമെ ഞങ്ങൾക്ക് പരസ്പ് രം കാണാനും സംസാരിക്കാനും അവസരം ലഭിക്കുന്നുള്ളു.ഒരു സ്ഥാപനം തുടങ്ങിയാൽ ഞങ്ങൾക്ക് തോന്നുന്ന സമയത്ത് ഒത്തു ചേരാൻ സാധിക്കും. അവർക്ക് വിദ്യാഭ്യാസം നൽകാനും തൊഴിൽ പരിശീലനം നൽകാനും അവരുടെ ഉള്ളിലുള്ള കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനും വളർത്തിയെടുക്കുന്നതിനും തുണയില്ലാത്തവർക്ക് അത്താണിയാവുന്നതിനും ഇങ്ങനെയൊരു സ്ഥാപനം അനിവാര്യമാണ്‍.അതിനുള്ള ശ്രമങ്ങൾ ഞങ്ങൾ തുടങ്ങി കഴിഞ്ഞു.നിങ്ങളുടെ സഹായസഹകരണങ്ങളും പ്രാർത്ഥനയും സാന്ത്വന കിരണം അംഗങ്ങൾക്കൊപ്പമുണ്ടാവണം.

















15 comments:

  1. ചിലയിടത്ത് ഫോണ്ട് പ്രശ്നം വന്നതിനാല്‍ വാക്കുകളില്‍ തെറ്റുണ്ട്. മുന്‍കൂര്‍ ജാമ്യമാണ്.

    ReplyDelete
  2. സാന്ത്വന കിരണം കുടുംബാംഗങ്ങള്‍ക്ക് ആശംസകള്‍. ആഗ്രഹിച്ച പോലെ ഒരു സ്ഥാപനം കൂടെ ഉണ്ടാവട്ടെ.

    ReplyDelete
  3. ഈ മഹത്തായ സംരംഭത്തിനും,
    അതിനു വേണ്ടി പ്രവര്‍ത്തിക്കുന്ന വലിയ മനസ്സിന്‍റെ ഉടമകള്‍ക്കും എന്‍റെ ഹൃദ്യമായ പ്രണാമം.
    എന്നെകൊണ്ട് കഴിയുന്ന എല്ലാ പിന്തുണയും ഈ സംരംഭത്തിലേക്ക് ഞാന്‍ വാക്താനം ചെയ്യുന്നു.

    ആശംസകളോടെ....

    ReplyDelete
  4. എല്ലാ നന്മകളും.

    കഴിയുന്നത്ര സഹായസഹകരണങ്ങള്‍ ഉണ്ടാവും.

    ReplyDelete
  5. സഹജീവികളെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന ഈ വലിയ സംരംഭങ്ങള്‍ക്ക് മുന്നില്‍ ശിരസ് താഴ്ത്തുന്നു ..

    ReplyDelete
  6. എല്ലാ ആശംസകളും പ്രാര്‍ത്ഥനയും.

    ReplyDelete
  7. ആശംസകള്‍...നന്നായി വരട്ടെ...

    ReplyDelete
  8. സാന്ത്വന കിരണത്തിനു കൂടുതല്‍ ഉയര്‍ച്ചയുണ്ടാകട്ടെ
    ജീവിതത്തില്‍ ഒറ്റപെട്ടു പോകുന്ന അംഗവൈകല്ല്യം വന്ന
    ആളുകള്‍ക്ക് ഒരു തണലാകാന്‍ സാന്ത്വനകിരണം വളര്‍ന്നു പന്തലികട്ടെ
    എല്ലാ വിദ ആശംസകളും നേര്‍ന്നുകൊണ്ട്
    വീല്‍ചെയറില്‍ ജീവിതം മുന്നോട്ട് നയിക്കുന്ന ഒരു കൂട്ടുകാരന്‍ ജിത്തു ..

    ReplyDelete
  9. ഈ മഹത് സംരംഭത്തിന് ആശംസകള്‍

    ReplyDelete
  10. ഈ കാരുണ്യപ്രവർത്തനങ്ങൾ നല്ല രീതിയിൽ
    തന്നെ മുന്നോട്ട് പോകുവാൻ എല്ലാ ഭാവുകങ്ങളും നേരുന്നൂ...

    ReplyDelete
  11. നല്ല പ്രവര്‍ത്തനങ്ങള്‍ക് എല്ലാ വിധ ആശംസകളും .........സസ്നേഹം

    ReplyDelete
  12. ഈ സംരഭത്തിനു എല്ലാ ആശംസകളും

    ReplyDelete
  13. ഈ സംരഭത്തിനു എല്ലാ ആശംസകളും ഒപ്പം പ്രാര്‍ത്ഥനയും..

    ReplyDelete